ChristianCollege

Malayalam

1964 ൽ കോളേജ് സ്ഥാപിതമായ വർഷം തന്നെ രൂപീകരിക്കപ്പെട്ട ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗം ഇപ്പോൾ വജ്രജൂബിലിയുടെ നിറവിലാണ്.നിരവധി മലയാള ഭാഷാ-സാഹിത്യ സ്നേഹികളുടെ സ്വപ്ന സാക്ഷാത്കാരമായിരുന്നു വകുപ്പിന്റെ ഉദ്ഘാടനം. മലയാള വിഭാഗത്തിൻ്റെ രൂപീകരണ വേളയിൽ ചെങ്ങന്നൂരിലെയും സമീപ പ്രദേശങ്ങളിലെയും കോളേജുകൾ മലയാള സാഹിത്യത്തിൽ താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് കോഴ്‌സുകൾ നൽകിയിരുന്നില്ല എന്നത് എടുത്തുപറയേണ്ടതാണ്. ഇന്ന് കേരളത്തിൻ്റെ കലാ – സാംസ്കാരിക – രാഷ്ട്രീയ – വൈജ്ഞാനിക രംഗത്ത് മുദ്ര പതിപ്പിച്ച പ്രതിഭാധനരായ നിരവധിയാളുകൾ മലയാള വിഭാഗത്തിലെ പൂർവ്വ വിദ്യാർത്ഥികളാണ് . മാതൃഭാഷയിലും അതിന്റെ മഹത്തായ സാഹിത്യ പാരമ്പര്യത്തിലും വിദ്യാർത്ഥികളിൽ താൽപ്പര്യമുളവാക്കുന്നതിൽ ക്രിസ്ത്യൻ കോളേജ് മലയാള വിഭാഗം ശ്രദ്ധ പുലർത്തുന്നു.

നിലവിൽ ഡോ. ബിന്ദു ജോൺ വകുപ്പ് മേധാവിയായ മലയാള വിഭാഗം നാലുവർഷ ബിരുദ കോഴ്സുകളുടെ ഭാഗമായ മലയാളം മൈനർ കോഴ്സുകൾ (DSC), എബിളിറ്റി എൻഹാൻസ്മെൻ്റ് കോഴ്സുകൾ(AEC), മൾട്ടി ഡിസിപ്ലിനറി കോഴ്സുകൾ(MDC), സ്‌കിൽ എൻഹാൻസ്മെൻ്റ് കോഴ്സുകൾ (SEC), വാല്യൂ ആഡഡ് കോഴ്സുകൾ (VAC) എന്നിവയിലൂടെ ഭാഷ – സാഹിത്യ – സാംസ്കാരിക പഠനത്തിലെ അടിസ്ഥാനം മുതൽ സമകാലിക പ്രവണതകൾ വരെ, സിലബസ് അധിഷ്ഠിത പഠനത്തിലുപരി മാനവിക മൂല്യങ്ങളും ഭാഷയുടെ ഭാവികാല പ്രാധാന്യവും ബോദ്ധ്യപ്പെടുത്തി സർഗാത്മക സൃഷ്ടികളുടെ നിർമ്മാണത്തിനും ഗവേഷണാധിഷ്ഠിത ഉപരിപഠന സാധ്യതകൾക്കും പര്യാപ്തമായ വൈജ്ഞാനിക സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്നതിനു വേണ്ടി പ്രയത്‌നിക്കുന്നു.

Our Team

Dr. Bindu John

Assistant Professor

Mr. Ajayghosh A

Guest Lecturer

Former Faculty

Dr. R. Radhakrishnan Nair

Prof. P. Y. Samuel Kutty

Prof. P. J. Aleyamma

Smt. Jessy Abraham

Scroll to Top